ലോക്സഭയില്‍ ഇന്നസെന്റ് എം.പിയുടെ കന്നിപ്രസംഗം മലയാളത്തില്‍

single-img
3 December 2014

iലോക്സഭയില്‍ ഇന്നസെന്റ് എം.പിയുടെ കന്നിപ്രസംഗം മലയാളത്തില്‍.പ്രസംഗത്തിൽ അര്‍ബുദരോഗികളെ കണ്ടെത്താന്‍ പഞ്ചായത്ത് തലത്തില്‍ സംവിധാനം വേണമെന്ന് ഇന്നസെന്റ് ആവശ്യപ്പെട്ടു.മലയാളത്തിലാണ് സംസാരിക്കുന്നതെന്ന് മുന്‍കൂടി അറിയിക്കാതിനാല്‍ പ്രസംഗത്തിന്റെ തര്‍ജമ ലഭ്യമല്ലെന്ന് പറഞ്ഞ് സ്‍പീക്കര്‍ സുമിത്ര മഹാജന്‍ ആദ്യം തടസവാദം ഉന്നയിച്ചു.

 

എന്നാല്‍, തര്‍ജ്ജമ ലഭ്യമാണെന്ന് പിന്നീട് മനസിലായതോടെ ഇന്നസെന്റിനോട് പ്രസംഗം തുടരാന്‍ ആവശ്യപ്പെട്ടു. കാന്‍സറിനുള്ള മരുന്ന് സൗജന്യമാക്കിയതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ രോഗം മുന്‍കൂട്ടി കണ്ടെത്താനുള്ള സംവിധാനം കൂടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമാക്കണമെന്ന് ഇന്നസെന്റ് ആവശ്യപ്പെട്ടു.