മോഷണത്തിനിടെ ഉറങ്ങിപ്പോയ കള്ളനെ പോലീസ് പിടികൂടി

single-img
3 December 2014

thiefടെക്‌സാസ്: മോഷണത്തിനായി കയറിയ കടയിൽ കിടന്ന് ഉറങ്ങിപ്പോയ കള്ളൻ പിടിയിലായി.  ഹുഡ്സൺ മീറ്റ്സ് ഷോപ്പിൽ മോഷ്ടിക്കാൻ കയറിയ റിക്കർഡോ കാർഡോണയാണ് പോലീസ് പിടിയിലായത്.  ഇരുപത് മിനിറ്റോളം സമയം എടുത്ത് കടയുടെ മുൻ വാതിൽ ഇയാൾ തകർക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സിസി കാമറയിൽ പതിഞ്ഞിട്ടുണ്ട്.  അതിന് ശേഷം അവിടെ നിന്നും സോസേജ് എടുത്ത് കഴിച്ച ശേഷം ഇയാൾ ഓഫീസിന് പിറകിലായി കിടന്ന് ഉറങ്ങിപ്പോവുകയായിരുന്നെന്ന് പറയപ്പെടുന്നു.

പിറ്റേന്ന് രാവിലെ ഏഴ് മണിയോടെ പൊലീസ് ഉദ്യോഗസ്ഥർ കടയിലെത്തി കാർഡോണയെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ അതിക്രമിച്ച് കടന്നതിന് ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ട്.