ലോകത്തിലെ ഏറ്റവും വലിയ ടെലസ്കോപ്പ് നിർമ്മാണത്തിന് ഇന്ത്യയും പങ്കാളി

single-img
3 December 2014

big-telescopeലോകത്തിലെ ഏറ്റവും വലിയ ടെലസ്കോപ്പ് നിർമ്മിക്കുന്നതിന് ഇന്ത്യയും പങ്കാളിയായി. യു.എസ്.എ, ചൈന, ജപ്പാൻ, എന്നീ രാജ്യങ്ങളോടൊപ്പമാണ് ഇന്ത്യ പങ്കാളിയായത്. 30 മീറ്റർ മീളമുള്ള ടെലസ്കോപ്പ്, ഹവായ് ദ്വീപിലുള്ള മൗന കീയ പർവ്വതത്തിന്റെ 4,050 മീറ്റർ മുകളിലാണ് ടെലസ്കോപ്പ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. ജ്യോതിശാസ്ത്രത്തിന് വലിയ സംഭാവന നൽകാൻ ടെലസ്കോപ്പിന് സാധിക്കുമെന്നാണ് വിശ്വസിക്കുന്നു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യ കരാറിൽ ഒപ്പു വെച്ചത്. കാനഡ ആയിരിക്കും കാരാറിൽ ഒപ്പു വെക്കാൻ സാധ്യതയുള്ള അഞ്ചാമത്തെ രാജ്യം. ടെലസ്കോപ്പിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണ ചിലവിന്റെ 30 ശത്മാനം ഇന്ത്യയായിരിക്കും വഹിക്കുക.