ഇരുപത് ബാറുകൾകൾക്ക് കൂടി ലൈസൻസ് നൽകാനുള്ള ഹൈക്കോടതി വിധി തിരക്കിട്ട് നടപ്പാക്കില്ല: മന്ത്രി കെ.ബാബു

single-img
2 December 2014

mഇരുപത് ബാറുകൾകൾക്ക് കൂടി ലൈസൻസ് നൽകാനുള്ള ഹൈക്കോടതി വിധി തിരക്കിട്ട് നടപ്പാക്കില്ലെന്ന് എക്സൈസ് മന്ത്രി കെ.ബാബു . രണ്ടു മാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. ഒക്ടോബറിലുണ്ടായ വിധിയുടെ തുടർച്ചയാണ് ഇപ്പോഴത്തെ ഉത്തരവ്. ഹൈക്കോടതിയുടെ ആ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകിയിട്ടുണ്ട്. ഇത്തവണത്തെ വിധിയും അപ്പീലിൽ ഉൾപ്പെടുത്തും എന്നും മന്ത്രി പറഞ്ഞു .

 
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ഉടൻ നടപ്പാക്കേണ്ട എന്ന തീരുമാനം കോടതിയോടുള്ള നിഷേധമല്ല. നിയപരമായ സാദ്ധ്യതകൾ സർക്കാർ തേടുകയാണെന്ന് മാത്രമെയുള്ളൂ. സർക്കാരിന് ബോദ്ധ്യപ്പെട്ട കാര്യമാണ് നയമായി മാറ്റിയത്. അത് കോടതി അംഗീകരിച്ചിട്ടില്ല എന്നതിന് തെളിവാണിത്. സിംഗിൾ ബെ‌ഞ്ചിന്റെ ഇപ്പോഴത്തെ വിധി അന്തിമമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.