തമ്മിലടി; പി.സി.തോമസ് വിഭാഗത്തെ എല്‍ഡിഎഫ് യോഗത്തില്‍ നിന്ന് മാറ്റിനിര്‍ത്തി

single-img
2 December 2014

TV26LDFMEETINGSSE_1498473fഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗത്തെ മാറ്റിനിര്‍ത്തി. പാര്‍ട്ടിയിലെ ഭിന്നത പരിഹരിച്ച ശേഷം യോഗത്തിനെത്തിയാല്‍ മതിയെന്ന് എല്‍ഡിഎഫ് നേതൃത്വം കേരള കോണ്‍ഗ്രസിനെ അറിയിച്ചു. പി.സി.തോമസുമായി ഇടഞ്ഞു നില്‍ക്കുന്ന സ്‌കറിയ തോമസ് ഇന്നത്തെ യോഗത്തിന് എത്തിയിരുന്നില്ല. ഇതേതുടര്‍ന്നാണ് നടപടി. കഴിഞ്ഞ കുറച്ചു നാളുകളായി പി.സി.തോമസ് വിഭാഗത്തില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നു.