ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു,കനത്തപോളിംഗ്‌

single-img
2 December 2014

ithu]jkജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. കനത്തപോളിംഗ്‌ആണ് ഇരു സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയത് ജമ്മുവില്‍ 71 ശതമാനവും ജാര്‍ഖണ്ഡില്‍ 65 ശതമാനവുമാണ്‌ പോളിംഗ്‌ രേഖപ്പെടുത്തിയത്‌. ജാര്‍ഖണ്ഡില്‍ മാവോയിസ്‌റ്റുകളും ജമ്മു കാശ്‌മീരില്‍ വിഘടന വാദികളും വോട്ടെടുപ്പ്‌ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്‌തിരുന്നെങ്കിലും ജനപങ്കാളിത്തം ശ്രദ്ധേയമായി.

 

 

രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 18 മണ്ഡലങ്ങളില്‍ ഏഴെണ്ണം നാഷണല്‍ കോണ്‍ഫറന്‍സിന്റേയും മൂന്നു വീതം കോണ്‍ഗ്രസിന്റേയും പി.ഡി.പിയുടേയും സിറ്റിംഗ് സീറ്റുകളാണ്. പാന്തേഴ്‌സ് പാര്‍ട്ടിക്ക് രണ്ടും ബി.ജെ.പി, സി.പി.എം എന്നിവര്‍ക്ക് ഓരോ സീറ്റ് വീതവും ഇക്കൂട്ടത്തിലുണ്ട്. രണ്ട്‌ സംസ്‌ഥാനങ്ങളിലും ആദ്യ ഘട്ടത്തിലും മികച്ച പോളിംഗ്‌ രേഖപ്പെടുത്തിരുന്നു. ആദ്യ ഘട്ട വോട്ടെടുപ്പും സമാധാനപരമായിരുന്നു.