മാലക്കള്ളനെ ഓടിച്ചിട്ട് പിടിച്ച യുവതിക്ക് 10,000 രൂപ സമ്മാനം

single-img
2 December 2014

girlകഴുത്തിലെ സ്വര്‍ണമാല പൊട്ടിച്ച് ഓടിയ കള്ളനെ യുവതി ഒരു കിലോമീറ്ററോറം ഓടിച്ചിട്ട് പിടിച്ചു. മാല പിടിച്ചെടുത്ത യുവതി മോഷ്ടാവിനെ പോലീസിന് കൈമാറി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ശനിയാഴ്ചയാണ് സംഭവം. ഹരിദ്വാറില്‍ ട്യൂഷന്‍ ടീച്ചറായ നിര്‍മ്മല ബന്ധുക്കളെ സന്ദര്‍ശിച്ച് മാര്‍ക്കറ്റിലേക്ക് പോകുന്നവഴിയായിരുന്നു മോഷ്ടാവ് മാലപൊട്ടിച്ചത്.

സ്വര്‍ണമാല പൊട്ടിപൊട്ടിച്ച് കള്ളന്‍ ഓടിയപ്പോള്‍ പരിഭ്രാന്തയാവാതെ നിര്‍മ്മല  കള്ളന്റെ പുറകെ ഓടുകയും ഏകദേശം ഒരു കിലോമീറ്ററോളം ഓടിയശേഷമാണ് നിര്‍മല കള്ളനെ കൈയോടെ പിടിച്ചത്. ഈ സമയത്ത് മറ്റാരും തന്നെ സഹായിച്ചില്ലെന്നും കുറച്ചു ദുരം ഓടിയപ്പോള്‍ ഒരാള്‍ കള്ളനുനേര്‍ക്കൊരു കല്ലെടുത്ത് ഏറിഞ്ഞു.

ഈ സമയത്ത് കള്ളന്‍ മാല വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നിര്‍മ്മല കൈയോടെ പിടികൂടുകയായിരുന്നു. കഷ്ടപ്പെട്ട് ജീവിക്കുന്ന തനിക്ക് 40000 രൂപയെന്നാൽ 4 ലക്ഷം രൂപക്ക് തുല്യമാണെന്നും യുവതി പറഞ്ഞു. നിര്‍മ്മലയുടെ ധീരതയ്ക്ക് പോലീസ് 10000 രൂപ പാരിതോഷികവും നല്‍കി.