ബസില്‍ വെച്ച് തങ്ങളെ ശല്യപ്പെടുത്തിയതിന് സഹോദരിമാരുടെ മര്‍ദ്ദനമേറ്റ യുവാക്കള്‍ സൈനിക പരീക്ഷ പാസായവര്‍

single-img
2 December 2014

rohtakസ്ത്രീകളെ ഉപദ്രവിക്കുന്നവരെ ഇനി മുതൽ ഇന്ത്യൻ സൈന്യത്തിൽ എടുക്കില്ല. കഴിഞ്ഞ ദിവസം സേന തലവൻ ഇക്കാര്യം അറിയിക്കുകയായിരുന്നു. ബസിൽ വെച്ച് സോനിപത്ത് സഹോദരിമാരെ ഉപദ്രവിച്ച രണ്ട് യുവാക്കൾക്കും ഇന്ത്യൻ സൈന്യത്തിൽ പ്രവേശനം നൽകില്ലെന്ന് സൈനികമേധാവി വ്യക്തമാക്കി. സൈന്യം നടത്തിയ ശരീരിക ക്ഷമതാ പരീക്ഷയിൽ വിജയിച്ച ഇരുവരേയും അടുത്ത ദിവസം നടക്കുന്ന എഴുത്ത് പരീക്ഷയിൽ പങ്കെടുപ്പിക്കുക മാത്രമല്ല ഈ യുവാക്കളെ ഒരിക്കലും ഇന്ത്യൻ സേനയിൽ എടുക്കില്ലെന്നും അധികൃതർ അറിയിച്ചു.

കൂടാതെ ഇവരുടെ ആക്രമണത്തെ ചെറുത്ത സഹോദരിമാരെ റിപ്പബ്ലിക്ക് ദിനത്തിൽ ആദരിക്കുമെന്നും അറിയിച്ചു.

കഴിഞ്ഞ ദിവസം കുൽദീപ്, ദീപക്ക് എന്നിവർ ചേർന്ന് റൊഹ്ടക്ക് സർക്കാർ കോളേജിലെ ബിരുദ വിദ്യാർത്ഥിനികളായ പൂജയേയും ആരതിയേയും ആക്രമിച്ചത്. ആക്രമണത്തിൽ യുവതികൾക്ക് പരിക്കേറ്റിരുന്നു. പ്രതികളെ ഡിസംബർ 6 വരെ പോലീസ് കസ്റ്റടിയിൽ വിട്ടിട്ടുണ്ട്.