ഛത്തീസ്‍ഗഡിൽ നക്സൽ ആക്രമണം: 13 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

single-img
1 December 2014

cഛത്തീസ്‍ഗഡിൽ  നക്സലുകള്‍ നടത്തിയ ആക്രമണത്തില്‍ 13 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ ചിന്താഗുഫയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സി.ആര്‍.പി.എഫില്‍ ഡപ്യൂട്ടി കമാന്‍ഡറും അസിസ്റ്റന്റ് കമാന്‍ഡറും അടക്കമുള്ള 13 ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. 223 ബറ്റാലിയനിലെ അംഗങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.ഗ്രാമീണരെ മനുഷ്യകവചമാക്കിയായിരുന്നു ആക്രമണമെന്നും അതിനാല്‍ സൈനികര്‍ക്ക് കൃത്യമായ പ്രത്യാക്രമണം നടത്താന്‍ സാധിച്ചില്ലെന്നും അധികൃതര്‍ അറിയിച്ചു.