ലിബിയയിൽ 1000 നഴ്‌സുമാര്‍ നാട്ടില്‍ മടങ്ങിവരാനാവാതെ വിഷമിക്കുന്നെന്ന് ആക്ഷന്‍ കൗണ്‍സില്‍

single-img
30 November 2014

lആഭ്യന്തരകലാപം രൂക്ഷമായ ലിബിയയിൽ 1000 നഴ്‌സുമാര്‍ നാട്ടില്‍ മടങ്ങിവരാനാവാതെ വിഷമിക്കുന്നെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ.തങ്കച്ചന്‍ വര്‍ഗ്ഗീസ് .

ഇവരില്‍ ഭൂരിപക്ഷവും മലയാളികളാണ്. മറ്റുസംസ്ഥാനത്തുനിന്നുള്ളവരും ഉണ്ട്. തൊഴില്‍കരാറിലെ കാലാവധി പൂര്‍ത്തിയാക്കിയവരാണ് ഏറെയും. അഭയാര്‍ത്ഥികളെപ്പോലെ ഇവര്‍ ഇടുങ്ങിയ മുറികളിലും മറ്റും കഴിയുന്നു.

ട്രിപ്പോളിയില്‍നിന്നു പലെരയും സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിനും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും കഴിഞ്ഞു. എന്നാല്‍, ബെങ്കാസി മേഖലയില്‍ ഇവര്‍ക്ക് എത്താനായില്ല. ഇവിടെ എംബസ്സിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

 
ആഭ്യന്തരകലാപംമൂലം ഇവര്‍ക്ക് റോഡ്മാര്‍ഗം വിമാനത്താവളത്തില്‍ എത്താനാകുന്നില്ല. പലര്‍ക്കും ജോലിചെയ്തതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല. രണ്ടുവര്‍ഷത്തെ ശമ്പളം കിട്ടാത്തവരുണ്ട്. ശമ്പളക്കുടിശ്ശിക നല്‍കാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് അവിടെ തുടര്‍ന്നവരുമുണ്ട്.