ആംആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ടിലേക്ക് അത്താഴവിരുന്നില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ 91 ലക്ഷം രൂപ സമാഹരിച്ചു

single-img
29 November 2014

aആംആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ടിലേക്ക് മുംബൈയില്‍ നടത്തിയ അത്താഴവിരുന്നില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ 91 ലക്ഷം രൂപ സമാഹരിച്ചു. യുവ ബിസിനസ് സംരംഭകര്‍, വജ്ര വ്യാപാരികള്‍, ബാങ്ക് നടത്തിപ്പുകാര്‍ എന്നിവരാണ് എഎപി സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തത്.വിരുന്നില്‍ പങ്കെടുക്കുന്ന ഒരോരുത്തരില്‍ നിന്നും 20,000 രൂപയാണ് പാര്‍ട്ടി ഫണ്ടിലേക്ക് വാങ്ങിയത്. ചടങ്ങില്‍ പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ പങ്കെടുത്തു. ബംഗളൂരുവിലാണ് പാര്‍ട്ടി ഇത്തരത്തിലുള്ള അടുത്ത ചടങ്ങ് സംഘടിപ്പിക്കുന്നത്.