എടിഎമ്മില്‍ പണം നിക്ഷേപിക്കാനെത്തിയ വാന്‍ ആക്രമിച്ച് 1.5 കോടി രൂപ മോഷ്ടിച്ചു; സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

single-img
29 November 2014

atmഡല്‍ഹി :ഡല്‍ഹിയില്‍ സുരക്ഷാ ജീവനക്കാരനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം എടിഎമ്മില്‍ പണം നിക്ഷേപിക്കാനെത്തിയ വാന്‍ ആക്രമിച്ച് 1.5 കോടി രൂപ മോഷ്ടിച്ചു.

കമല നഗറിലെ സ്വകാര്യ ബാങ്കിന്റെ എടിഎമ്മിലാണ് ആക്രമണം ഉണ്ടായത്. എടിഎമ്മില്‍ പണം നികേഷപിക്കാനെത്തിയ വാനിനു നേരെ ബൈക്കിലെത്തിയ രണ്ടുപേര്‍ ആക്രമണം നടത്തുകയും. അക്രമികളെ തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന് നേരെ ഇവർ വെടിവെയ്ക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.