മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ട് സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദി

single-img
29 November 2014

M.K. Muneer - 9കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ട് സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയാകും. ഇതോടെ കലോത്സവത്തിന്റെ മുഖ്യവേദി സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി.  മന്ത്രി എം.കെ. മുനീറിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

പ്രധാനവേദിയായി മാനാഞ്ചിറ സ്‌ക്വയറിനെ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് തര്‍ക്കങ്ങള്‍ ഉണ്ടായത്.  എ.പ്രദീപ്കുമാര്‍ എംഎല്‍എ, മേയര്‍ പ്രഫ.എ.കെ. പ്രേമജം എന്നിവര്‍ പ്രധാനവേദിയായി മാനാഞ്ചിറ സ്‌ക്വയറിനെ വിട്ടുനില്‍കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ തര്‍ക്കം രൂക്ഷമായി. ഇതേതുടര്‍ന്നാണ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം ചേര്‍ന്നത്.

എറണാകുളത്ത് നടത്താന്‍ തീരുമാനിച്ചിരുന്ന കലോത്സവം മെട്രോ നിര്‍മാണം മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഗണിച്ചാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.