ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചാണ് വൈദ്യുതി വകുപ്പ് കമ്പനിവത്കരണം നടപ്പാക്കിയതെന്ന് മന്ത്രി കെ. ബാബു

single-img
29 November 2014

Babuകൊച്ചി: ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുതന്നെ കമ്പനിവത്കരണം നടപ്പാക്കാന്‍ വൈദ്യുതി വകുപ്പിനു സാധിച്ചതായി എക്‌സൈസ് മന്ത്രി കെ. ബാബു.  കമ്പനിവത്കരണം എന്ന ആശയം മുന്നോട്ടുവച്ചതു പിണറായി വിജയനാണ്. അതിനെതിരേ നിരവധി പ്രക്ഷോഭങ്ങളും പാര്‍ട്ടി നടത്തിയിട്ടുണ്ട്. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഏറ്റവും കൂടുതല്‍ തസ്തികകള്‍ തുടങ്ങിയതു യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.