ജനപക്ഷയാത്രയ്ക്ക് ബാറുടമകളിൽ നിന്ന് പണപിരിവ്; എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കെ.ബാബു

single-img
29 November 2014

കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രക്കായി ബാറുടമകളിൽ നിന്ന് പണപിരിവ്നbabuടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു.

നടപടിയെടുക്കുന്നതിനായി എക്‌സൈസ് കമ്മിഷണര്‍ വിവരം ശേഖരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ മറ്റു ചുമതലകള്‍ ഏറ്റെടുക്കേണ്ടതില്ലെന്നും ഏല്‍പ്പിച്ച ജോലികള്‍ ചെയ്താല്‍ മതിയെന്നും മന്ത്രി കെ.ബാബു പറഞ്ഞു.