ഐഎസില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍

single-img
29 November 2014

arif_majidഐഎസില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യന്‍ യുവാവിനെ മുംബൈയില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് ആരിഫ് മജീദ്(23) ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. തിരിച്ചെത്തിയ ഉടന്‍ തന്നെയാണ് മജീദിനെ അറസ്റ്റ് ചെയ്തത്. മുംബൈ കല്യണ്‍ സ്വദേശിയാണ് മജീദ്. തുര്‍ക്കിയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ കല്യാണ്‍ സ്വദേശിയായ ആരിഫിനെ എന്‍ഐഎ ചോദ്യം ചെയ്തു.
ഐഎസിലെ ആരിഫ് അംഗമായതിന്റെ പശ്ചാത്തലവും അയാളെ ഇതിന് സഹായിച്ചവരെകുറിച്ചുമാണ് എന്‍ഐഎ ചോദ്യം ചെയ്യുന്നത്.

മാസങ്ങള്‍ക്ക് മുമ്പാണ് മുംബൈ സ്വദേശിയായ മജീദ് അടക്കം നാല് ചെറുപ്പക്കാര്‍ ഇറാഖിലേക്ക് പോയത്. കഴിഞ്ഞ ഓഗസ്റ്റില്‍ മജീദ് കൊല്ലപ്പെട്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. എന്നാല്‍ തനിക്കൊപ്പം ഐഎസില്‍ ചേര്‍ന്ന മൂന്ന് പേരും ജീവിച്ചിരിപ്പുണ്ടെന്ന് തിരിച്ചെത്തിയ മജീദ് അറിയിച്ചു.സൗദിയിലേക്ക് പോകുകയാണെന്ന് വീട്ടുകാരെ അറിയിച്ചായിരുന്നു മജീദും കൂട്ടുകാരും നാടുവിട്ടത്. പിന്നീടാണ് ഐഎസില്‍ ചേര്‍ന്നതായി ഇവര്‍ അറിയിച്ചത്. ഇന്റര്‍നെറ്റ് വഴിയാണ് ഇവരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേര്‍ന്ന നാല് ഇന്ത്യന്‍ യുവാക്കള്‍ക്ക് മടങ്ങിവരാന്‍ ആഗ്രഹമുള്ളതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ നേരത്തേ അറിയിച്ചിരുന്നു