പത്താം ക്ലാസ് വിദ്യാര്‍ഥി പാറമട കുളത്തില്‍ മരിച്ച നിലയില്‍

single-img
28 November 2014

dപത്താം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂളിനോട് ചേര്‍ന്നുള്ള പാറമട കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാറമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂള്‍ വിദ്യാര്‍ഥി പെരുമ്പായിക്കാട് കൊക്കാട്ട് വീട്ടില്‍ ചാള്‍സാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്‌കൂള്‍ വിടുന്നതിന് മുമ്പാണ് സംഭവം.

 

 

അതേസമയം ബൈക്കില്‍ ഓവര്‍സ്പീഡില്‍ യാത്ര ചെയ്തതിനെക്കുറിച്ച് ചോദിക്കാന്‍ ചാള്‍സിനെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചിരുന്നുവെന്ന് പറയുന്നു. പിന്നീടാണ് ചാള്‍സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.