കൊല്ലം കസ്റ്റഡി മരണക്കേസില്‍ പ്രതികളായ പോലീസുകാര്‍ക്ക് ജീവപര്യന്തം തടവ്

single-img
28 November 2014

Custodyകൊല്ലം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡിമരണത്തില്‍ പ്രതികളായ പോലീസുകാരെ കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. കൊട്ടാരക്കര സ്വദേശി രാജേന്ദ്രനെ മര്‍ദിച്ചുകൊന്ന കേസില്‍ കൊല്ലം ഈസ്റ്റ് സ്‌റ്റേഷനിലെ ക്രൈം സ്‌ക്വാഡ് പോലീസുകാരായ ജയകുമാര്‍, വേണുഗോപാല്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. രാജേന്ദ്രന്റെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കൊലപാതകം, കുറ്റം സമ്മതിക്കാനായി തടഞ്ഞുവെച്ച് മര്‍ദ്ദിക്കല്‍ എന്നീ കുറ്റങ്ങളില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണെ്ടത്തിയിരുന്നു.

2005 ഏപ്രില്‍ ആറിനു കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത രാജേന്ദ്രന്‍ പോലീസ് കസ്റ്റഡിയില്‍ മരണപ്പെടുകയായിരുന്നു. രാജേന്ദ്രനെ പോലീസുകാര്‍ ഇരുമ്പ് കട്ടി ഉപയോഗിച്ച് ഇടിച്ചുകൊന്നുവെന്നാണ് കേസ്.