ഭൂമി കൈയ്യേറ്റ കേസിൽ നടൻ ബാബുരാജിനെ കോടതി വെറുതെവിട്ടു

single-img
28 November 2014

baburajതൊടുപുഴ: ഭൂമി കൈയ്യേറ്റ കേസിൽ നടൻ ബാബുരാജിനെ കോടതി വെറുതെവിട്ടു. മുട്ടം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ബാബുരാജിനെ വെറുതെവിട്ടത്. ദേവികുളം താലൂക്കിലെ ഇരുട്ടുകാനം കമ്പിലൈൻ പ്രദേശത്ത് 75 സെന്റ് ഭൂമി കൈയേറിയെന്നാണ് കേസ്.

ഭൂമി കയ്യേറി റിസോർട്ടുകൾ നിർമ്മിച്ചും ഭൂമി തട്ടുകളായി തിരിച്ച് സർക്കാറിന് നഷ്ടം വരുത്തിയെന്ന് കാണിച്ചാണ് കോട്ടയം ക്രൈംബ്രാഞ്ച് സി.ഐ ബാബുരാജിനെതിരെ കേസ് ഫയൽ ചെയ്തത്. ബാബുരാജിന് വേണ്ടി അഡ്വ. പി.സി. ജോണി അടിമാലിയാണ് കോടതിയിൽ ഹാജരായത്.