ഹണിമൂണ്‍ യാത്രയില്‍ മദ്യപിച്ച് എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയ മുഹമ്മദ് ഖാലിയയ്ക്ക് 3000 ഡോളര്‍ പിഴയും ഭാര്യവക വിവാഹമോചനവും

single-img
28 November 2014

Ibiza-planeവിവാഹം കഴിഞ്ഞ ഹണിമൂണ്‍ ആഘോഷിക്കാന്‍ ക്യൂബയിലേക്ക് പോയ മുഹമ്മദ് ഖാലിയയായിരിക്കും ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായ ചെറുപ്പക്കാരന്‍. മാഞ്ചസ്റ്റര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഈ ആഴ്ചയാദ്യമാണ് നവവധുവുമായി ഖാലിയ ക്യൂബയ്ക്കു പോയത്. ഇതിനിടയ്ക്ക് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍നിന്നു വാങ്ങിയ വോഡ്ക കഴിച്ചതാണ് പ്രശ്‌നങ്ങളുടെ ആരംഭം.

മദ്യം തലയ്ക്ക് പിടിച്ചതോടെ ഭാര്യയുമായി വഴക്കുതുടങ്ങിയ ഖാലിദ് അടുത്ത സീറ്റിലിരിക്കുന്നവരേയും ചീത്തവിളിച്ചു. ശല്യം സഹിക്കവയ്യാതെ സീറ്റ് മാറിയിരുന്ന ഭാര്യയെത്തിരഞ്ഞ് വിമാനത്തിനുള്ളിലൂടെ നടന്ന ഖാലിയ മദ്യലഹരിയില്‍ എയര്‍ഹോസ്റ്റസിനോട് അയര്‍ക്കുഒകയായിരുന്നു. നിങ്ങളെയും കൊല്ലും വേണമെങ്കില്‍ ഈ വിമാനം തകര്‍ക്കുകയും ചെയ്യുമെന്ന് പറഞ്ഞ അക്രമാസക്തനായ ഖാലിദിനെ ഒടുവില്‍ സഹയാത്രികര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു.

മദ്യപിച്ച് ബഹളമുണ്ടാക്കിയ വകയില്‍ 2000 ഡോളറും ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ഇനത്തില്‍ 1000 ഡോളറുമാണ് നാട്ടിലെത്തിയ ഖാലിദിന് മജിസ്‌ട്രേട്ട് പിഴ വിധിച്ചത്. മാത്രമല്ല നാട്ടിലെത്തിയ ഉടനെ ഭാര്യയുടെ വിവാഹമോചനകേസും എത്തിക്കഴിഞ്ഞു.