സര്‍ക്കാരിന്റെ ചെലവില്‍ ഇനി ഡല്‍ഹിയില്‍ താമസിക്കേണ്ടെന്നു ലാലു പ്രസാദ് യാദവിനോട് കേന്ദ്രസര്‍ക്കാര്‍

single-img
27 November 2014

laluഡല്‍ഹി തുഗ്ലക് റോഡിലെ ഔദ്യോഗിക വസതി ഒഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ലാലുപ്രസാദ് യാദവിന് നിര്‍ദ്ദേശം നല്‍കി. തലസ്ഥാനത്തെ സര്‍ക്കാര്‍ വസതിയില്‍ തുടരാന്‍ അനുവദിക്കണമെന്ന ലാലു പ്രസാദ് യാദവിന്റെ അപേക്ഷ കേരന്ദസര്‍ക്കാര്‍ നിരാകരിച്ചതോടെ ആര്‍ജെഡി നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായി ലാലു ഉടന്‍ ഡല്‍ഹി വിടുമെന്ന സ്ഥിതിയിലാണ്.

ഒക്‌ടോബറോടെ ഇവിടെ താമസിക്കാനുള്ള ലാലുവിന്റെ കാലാവധി കഴിഞ്ഞെന്നു കേന്ദ്രം വ്യക്തമാക്കി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2004ലാണ് എംപിയെന്ന നിലയില്‍ ലാലുവിനു വസതി അനുവദിച്ചത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലാലുവിന്റെ അപേക്ഷ കണക്കിലെടുത്ത അന്നത്തെ സര്‍ക്കാര്‍ ബംഗഌവില്‍ തുടരാനുള്ള കാലാവധി നീട്ടിക്കൊടുക്കുകയായിരുന്നു.

കാലിത്തീറ്റ കുംഭകോണക്കേസിലെ വിധിയോടെ ലാലുവിന് എംപി സ്ഥാനം നഷ്ടപ്പെട്ടതോടെ ഔദ്യോഗിക വസതിയില്‍ താമസിക്കാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. മക്കളുടെ പഠനക്കാര്യവും തന്റെ അനാരോഗ്യവും പരിഗണിച്ച് ഡല്‍ഹിയിലെ വസതിയില്‍ നിന്ന് ഒഴിയുന്നതിന് സാവകാശം തേടി ലാലു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനു കത്ത് നല്‍കി. പക്ഷേ അതും നിരസിക്കപ്പെടുകയായിരുന്നു.