എബോള രോഗം മൂലം ഇതുവരെ ഒരു ഇന്ത്യൻ പൗരൻമാത്രമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോ‌ർട്ട്

single-img
27 November 2014

eഎബോള രോഗം മൂലം ഇതുവരെ ഒരു ഇന്ത്യൻ പൗരൻമാത്രമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോ‌ർട്ട്. ലൈബീരിയയിൽ ഒരു ഫാർമസിയിൽ ജോലി നോക്കിയിരുന്ന മുഹമ്മദ് ആമിർ ആണ് മരിച്ച ഏക ഇന്ത്യൻ വംശജൻ. ലൈബീരിയയിൽ ചികിത്സയിലിരിക്കെ സെപ്തംബർ 7നാണ് ആമിർ മരണമടഞ്ഞതെന്നും ഇയാളുടെ ബന്ധുക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ബുധനാഴ്ച ലോക്സഭയിൽ ആരോഗ്യ സഹമന്ത്രി വി.കെ.സിംഗ് പറഞ്ഞു.

 
ഈ മാസം 10ന് ലൈബീരിയയിൽ നിന്നും തിരിച്ചെത്തിയ ഒരു വ്യക്തിയിൽ എബോള രോഗം കണ്ടെത്തിയിരുന്നു . ഇയാളെ വിമാനത്താവളത്തിലെ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ നിരീക്ഷിച്ചുവരികയാണ്.