ക്രിക്കറ്റ് ക്രീസിൽ ചോര വീഴ്ത്തിയ 14 അപകടങ്ങൾ

single-img
27 November 2014

ക്രിക്കറ്റ് മല്‍സരത്തിനിടെ ബൗണ്‍സര്‍ തലയ്ക്കുകൊണ്ട് പരുക്കേറ്റ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂസ് മൂന്ന് ദിവസങ്ങൾക്ക് ശേഷം മരണപ്പെട്ടിരുന്നു. ഇത് പോലെ നിരവധി തവണ ക്രിക്കറ്റ് ഫീൽഡിൽ രക്തം ചിന്തിയിട്ടുണ്ട്. ക്രിക്കറ്റ് ക്രീസിൽ ചോര വീഴ്ത്തിയ 14 അപകടങ്ങൾ ചുവടെ ചേർക്കുന്നു.

1 ബ്രയൻ ലാറ(വെസ്റ്റ് ഇൻഡീസ്)

httpv://www.youtube.com/watch?v=lyt2vd0Za4k
2004 ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ പാകിസ്ഥാന്റെ സ്പീഡ് ഗൺ ഷോയിബ് അക്തറിന്റെ ബൗൺസറിലാണ് ലാറക്ക് പരിക്ക് പറ്റിയത്.

2. ഗാരി കേഴ്സ്റ്റൺ(സൗത്ത് ആഫ്രിക്ക)

httpv://www.youtube.com/watch?v=iq8wbbV40MU
ഇവിടെ ഗാരിയെ തള്ളിയിട്ടതും അതേ ഷോയിബ് അക്തറിന്റെ ബൗൺസർ തന്നെ.

3. റിക്കി പോണ്ടിംഗ്(ആസ്ട്രേലിയ)

httpv://www.youtube.com/watch?v=7VNpNtUzjiI
2005 ആഷസ് പരമ്പരക്കിടെ ഇംഗ്ലീഷ് പേസ് ബൗളർ സ്റ്റീവ് ഹാർമിസണിന്റെ ഏറുകൊണ്ട് റിക്കിയുടെ മുഖം പൊട്ടി ചോരവന്നിരുന്നു.
4.  സ്റ്റീവ് വോ & ജാസൺ ഗില്ലസ്പി(ആസ്ട്രേലിയ)

httpv://www.youtube.com/watch?v=zGu1eMhkAzc
1999ൽ ഗാലെ ടെസ്റ്റിൽ മഹേല ജയവർദ്ധന നൽകിയ ക്യാച്ച് എടുക്കാനായി ഓടിയ വോയും ഗില്ലസ്പിയും തമ്മിൽ കൂട്ടി ഇടിച്ച് വോയുടെ മൂക്കും ഗില്ലസ്പിയുടെ കാലും പൊട്ടിയിരുന്നു.
5. ഡേവിഡ് ലോറൻസ്(ഇംഗ്ലണ്ട്)

httpv://www.youtube.com/watch?v=eSumYe7UPPM
1992 വെല്ലിംഗ്ടൺ ടെസ്റ്റിൽ മാരകമായി പരിക്കേറ്റ ലോറൻസിന് 29 വയസിൽ തന്റെ കരിയർ അവസാനിപ്പിക്കേണ്ടി വന്നു.
6. മാർക്ക് ബൗച്ചർ(സൗത്ത് ആഫ്രിക്ക)

httpv://www.youtube.com/watch?v=l5ooLkJilTM
ഹെല്മെറ്റ് ഉപയോഗിക്കാതെ കീപ്പ് ചെയ്യുന്ന ബൗച്ചർക്ക് ഇമ്രാൻ താഹിർ എറിഞ്ഞ പന്ത് കൊണ്ട് കണ്ണിന്റെ കഴ്ച്ച നഷ്ടപ്പെടുകയും തന്റെ കരിയർ തന്നെ അവസാനിപ്പിക്കേണ്ടിയും വന്നു.

7. സൈമൺ ജോൺ(ഇംഗ്ലണ്ട്)

httpv://www.youtube.com/watch?v=mt1OQXfnPE0
മത്സരത്തിനിടെ കാൽ പോട്ടിയ സൈമൺ പിന്നെ ക്രിക്കറ്റ് കളിച്ചിട്ടില്ല.
8. കീഗൺ മെത്ത്(സിംബാബ് വെ)

httpv://www.youtube.com/watch?v=n7XSBPIF6yU
കീഗൺ മെത്ത് എറിഞ്ഞ പന്ത് അതേ വേഗതയിൽ ബംഗ്ലാ ബാറ്റ്സ്മാൻ നാസർ ഹുസൈൻ തിരിച്ച് അടിച്ചു. പന്ത് കീഗൺ മെത്തിന്റെ മുഖത്തടിച്ച് അദ്ദേഹത്തിന്റെ നാലു പല്ലുകൾ നഷ്ടപ്പെട്ടു.
9. അലക്സ് ടൂഡർ(ഇംഗ്ലണ്ട്)

httpv://www.youtube.com/watch?v=OedHivIfkSM
ബ്രറ്റ് ലീയുടെ ബൗൺസർ തലക്ക് കൊണ്ട് ടൂഡർ ഗ്രൗണ്ടിൽ കുഴഞ്ഞ് വീഴുകയുയായിരുന്നു.
10. ബ്രണ്ടം മക്കല്ലം


ബിഗ് ബാഷ ലീഗിൽ ബ്രറ്റ് ലീയുടെ ബൗൺസർ തലക്ക് കൊണ്ട മക്കല്ലത്തിന് മത്സരത്തിൽ നിന്നും പിന്മാറേണ്ടി വന്നു
11.  ജസ്റ്റിൻ ലാംഗർ(ആസ്ട്രേലിയ)

httpv://www.youtube.com/watch?v=2r_Z5S6K2Sk
ഇന്നിംഗ്സിലെ ആദ്യ പന്തെറിയാൻ വന്ന സൗത്ത് ആഫ്രിക്കയുടെ മാക്കായ എന്റിനിയുടെ ഏറു കൊണ്ട് ലാംഗർക്ക് പിന്നെ ആ ടെസ്റ്റിൽ കളിക്കാൻ കഴിഞ്ഞില്ല.
12. മൈക്ക് ഗാറ്റിംഗ്(ഇംഗ്ലണ്ട്)

gatting
1986ൽ മാൾക്കം മാർഷലിന്റെ ഏറുകൊണ്ട് മൂക്കു പൊട്ടിയ മൈക്ക് ഗാറ്റിംഗിന് ബാക്കി മത്സരങ്ങൾ കളിക്കാൻ സാധിച്ചില്ല.

13. രമൺ ലാംബ(ഇന്ത്യ)

raman
ക്രിക്കറ്റിന്റെ ആദ്യ രക്ത സാക്ഷിയായ ലാംബ 1998ൽ ബംഗ്ലാദേശി ക്ലബ്ബിന് വേണ്ടി കളിക്കുന്നതിന് ഇടയിലാണ് തലക്ക് പരിക്കേറ്റത്. ഫിൽ ഹ്യൂസിനെ പോലെ അദ്ദേഹവും മുന്നാം പക്കം ഈ ലോകത്തു നിന്നും വിടപറയുകയായിരുന്നു.

14. നരിമൻ കോൺട്രാക്ക്റ്റർ(ഇന്ത്യ)

nari-contractor
1962ൽ നടന്ന് വിൻഡീസ് പര്യടനത്തിനിടെ ചാർളി ഗ്രിഫിത്തിന്റെ ഏറു കൊണ്ട പരിക്കേറ്റ അദ്ദേഹത്തിന് നിരവധി ശസ്ത്രക്രിയകൾക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ച് വരാൻ കഴിഞ്ഞത്. പക്ഷേ ക്രിക്കറ്റ് ജീവിതം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു.