വിവാഹിതയെ പ്രണയിച്ച ദളിത് യുവാവിനെ ഖാപ്പ് പഞ്ചായത്ത് തൂക്കിക്കൊന്നു

single-img
27 November 2014

a-suicideബുലന്ദേശ്വര്‍: വിവാഹിതയെ പ്രണയിച്ച ദളിത് യുവാവിനെ ഖാപ്പ് പഞ്ചായത്ത് തൂക്കിക്കൊന്നതായി കുടുംബം ആരോപിച്ചു. യുപിയിലെ നാഗ്ല ടോട്ടയിലാണ് സംഭവം. ലാല എന്ന യുവാവിനെയും തന്റെ ഭാര്യയേയും ഒരുമിച്ച് കണ്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഖാപ്പ് പഞ്ചായത്തിൽ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് യുവാവിന് ചാട്ടവാറടി ശിക്ഷ നല്‍കിയ ശേഷമാണ് തൂക്കിക്കൊന്നത്.

യുവതി വിവാഹിതയാവുന്നതിന് മുമ്പ് യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും ഡറാഡൂണിലേക്ക് ഒളിച്ചോടി അവിടെ താമസിച്ചിരുന്നതായും പറയപ്പെടുന്നു.

കഴിഞ്ഞ ദിവസം യുവതിയെ കാണാന്‍ ലാല എത്തിയപ്പോള്‍ ഭര്‍ത്താവ് കണ്ടുപിടിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് അലാറാം മുഴക്കി നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു. നാട്ടുകാര്‍ക്ക് മുഴുവന്‍ കാണാന്‍ കഴിയുന്ന നിലയില്‍ പൊതുസ്ഥലത്ത് വെച്ചാണ് യുവാവിനെ തൂക്കിലേറ്റിയത്.