ഇന്ത്യൻ വംശജനായ ഐസിസ് ജിഹാദിസ്റ്റ് എകെ47 തോക്കുമായി തന്റെ ചോരകുഞ്ഞുമൊത്ത് നിൽക്കുന്ന ചിത്രം ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തു

single-img
27 November 2014

Abu_Rumaysahബ്രിട്ടണിൽ നിന്നുള്ള ഇന്ത്യൻ വംശജനായ ഐസിസ് ജിഹാദിസ്റ്റ് എകെ47 തോക്കുമായി തന്റെ ചോരകുഞ്ഞുമൊത്ത് നിൽക്കുന്ന ചിത്രം ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തു. 31 കാരനായ അബു റുമയ്ശാൻ എന്ന സിദ്ദാർത്ഥ് ദാർ ബ്രിട്ടണിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് സിറിയയിൽ എത്തി ഐസിസിൽ ചേർന്നത്.

അന്ന് ഇദ്ദേഹത്തോടൊപ്പം ഗർഭിണിയായ ഭാര്യയും നാലു മക്കളും സിറിയയിലേക്ക് പോയിരുന്നു. തന്റെ മകൻ ഇസ്ലാമിക് സ്റ്റേറ്റിൽ ജനിച്ചതിലുള്ള സന്തോഷം ഇദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ലോകത്ത് ഇസ്ലാമിനും മുസ്ലീങ്ങൾക്കും എതിരെ നടക്കുന്ന കുരുശ് യുദ്ധത്തെ തകർക്കുമെന്ന് റുമയ്ശാൻ ട്വിറ്ററിൽ കുറിച്ചു.