ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കള്‍ രണ്ടായിരത്തില്‍ അധികം ഉണ്ടോ? ഒരു വര്‍ഷത്തില്‍ ഏഴ് ദിവസം സൗജന്യ താമസം ഓഫറുമായി സ്റ്റാര്‍ ഹോട്ടൽ

single-img
27 November 2014

23847D5500000578-0-image-8_1416997296924ഫെയ്‌സ്ബുക്കില്‍ രണ്ടായിരത്തില്‍ അധികം സുഹൃത്തുക്കള്‍ ഉള്ളവര്‍ക്ക് സൗജന്യ താമസം ഓഫര്‍ ചെയ്ത് സ്റ്റാർ ഹോട്ടൽ.സ്വീഡനിലെ നോര്‍ഡിക് ലൈറ്റ് സ്റ്റാര്‍ ഹോട്ടലാണു പുതിയ ഓഫറുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു വര്‍ഷത്തില്‍ ഏഴ് ദിവസം ഇവിടെ സൗജന്യമായി താമസിക്കാം.സാധാരണ ഒരു ദിവസം ഈ ഹോട്ടലിൽ താമസിക്കുന്നതിനു 22000 രൂപയോളമാണു ചിലവ്
ഫെയ്‌സ്ബുക്കില്‍ രണ്ടായിരം സുഹൃത്തുക്കളോ ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷം ഫോളോവേഴ്‌സോ ഉള്ളവർക്ക് സൗജന്യമായി ഇവിടെ വർഷത്തിൽ ഏഴ് ദിവസം താമസിക്കാം.പക്ഷേ ഇതിനു ഒരു നിബന്ധന ഉണ്ട്.ഹോട്ടലില്‍ മുറി റിസെര്‍വ് ചെയ്യുന്ന സമയത്തും, ചെക്ക് ഇന്‍ ചെയ്യുന്ന സമയത്തും, ചെക്കൗട്ട് ചെയ്യുന്ന സമയത്തും ഹോട്ടലിന്റെ ഫെയ്‌സ്ബുക്ക് പേജിനെയും വെബ്‌സൈറ്റിനെയും മെൻഷൻ ചെയ്ത് ഫേസ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ പോസ്റ്റിടണം.കൂടാതെ പോസ്റ്റിൽ #nordiclighthotel എന്ന് ടാഗിടുകയും വേണം

2000 ഫേസ്ബുക്ക് ഫ്രണ്ട്സ് ഇല്ലാത്തവർക്കും ഹോട്ടലിൽ ഓഫറുണ്ട്.1500 ഫ്രണ്ട്സ് ഉള്ളവർക്ക് 10%മാണു ഓഫർ.1000 ഫ്രൺസുള്ളവർക്ക് 10%വും 500 ഫ്രണ്ട്സ് ഉള്ളവർക്ക് 5%വുമാണു ഓഫർ.ഒരു ലക്ഷം ലൈക്കുള്ള ഫേസ്ബുക്ക് പേജുള്ള അഡ്മിന്മാർക്കും ഹോട്ടലിൽ താമസം സൗജന്യമാണു