നാലുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

single-img
27 November 2014

Babyനാലു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ 47 കാരനായ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. നാഗ്പൂര്‍ വാഡിയില്‍ 2008 ഏപ്രിലില്‍ ബാലികയെ ചോക്ലേറ്റു നല്‍കി വശപ്പെടുത്തി മാനഭംഗത്തിനിരയാക്കുകയും പിന്നീട് കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയെന്നുമായിരുന്നു കേസ്. പെണ്‍കുട്ടിയുടെ അയല്‍വാസിയായിരുന്നു പ്രതി. 2012 ല്‍ വിചാരണക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു.