പക്ഷിപ്പനി:കൂടുതല്‍ താറാവുകളെ ഇന്നുമുതല്‍ കൊന്നൊടുക്കും,നഷ്ടപരിഹാരം കൂട്ടി

single-img
27 November 2014

dകുട്ടനാട്ടില്‍ താറാവുകളെ ഇന്നുമുതല്‍ വ്യാപകമായി കൊന്നൊടുക്കിത്തുടങ്ങും. രണ്ടര ലക്ഷത്തോളം താറാവുകളെ കൊല്ലാന്‍ പത്ത് സംഘങ്ങളാണു രംഗത്തിറങ്ങുന്നത്.സുരക്ഷാ കിറ്റുകള്‍ അടക്കമുള്ളവ ബുധനാഴ്ച രാത്രി ന്യൂഡല്‍ഹിയില്‍നിന്ന് എത്തിയ സാഹചര്യത്തിലാണ് നടപടികള്‍ ദ്രുതഗതിയിലാക്കുന്നത്. കേന്ദ്ര സംഘത്തിന്റെ മേല്‍നോട്ടത്തിലാവും നടപടികള്‍.

അതേസമയം കൊന്നൊടുക്കുന്ന താറാവ്, കോഴി എന്നിവയ്ക്കു നല്‍കുന്ന നഷ്ടപരിഹാരത്തുക കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ടു മാസം വരെയുള്ള കോഴി, താറാവു കുഞ്ഞുങ്ങള്‍ക്ക് ഓരോന്നിനും 100 രൂപ വീതവും ഇതിനു മുകളില്‍ പ്രായമുള്ളവയ്ക്ക് 200 രൂപ വീതവും കര്‍ഷകര്‍ക്കു നല്‍കും. നേരത്തെയിത് യഥാക്രമം 75 രൂപയും 150 രൂപയുമായിരുന്നു. പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടിയോളം രൂപ ഇതിനായി അനുവദിച്ചു.