കാർത്തി-നാഗാർജ്ജുന ചിത്രത്തിൽ ശ്രുതിയും

single-img
26 November 2014

sതെലുങ്ക് സംവിധായകൻ വംശി പൈടിപ്പള്ളി സംവിധാനം ചെയുന്നു പുതിയ ചിത്രത്തിൽ ശ്രുതി ഹാസൻ നായികയാകുന്നതായി റിപ്പോർട്ടുകൾ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാനായി ശ്രുതിയെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സന്ദർശിച്ചതായി ആണ് റിപ്പോർട്ട്‌ .

തിരക്കഥ ശ്രുതിക്ക് ഇഷ്ടപ്പെട്ടെന്നും ചിത്രത്തിന്റെ ഭാഗമാകാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ആണ് വിവരം . മഹേഷ് ബാബുവിന്റെ ഇതു വരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ശ്രുതി ഇപ്പോൾ.

 
ഇതോടൊപ്പം ചില ബോളിവുഡ് ചിത്രങ്ങളിലും തമിഴ് ചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്. വളരെ തിരക്കേറിയ നായികയായി മാറിയ ശ്രുതി തന്റെ ഷെഡ്യൂളുകൾ നോക്കിയ ശേഷമേ ഈ ചിത്രത്തിന് വേണ്ടി കരാറൊപ്പിടുകയുള്ളെന്നും ആണ് റിപ്പോർട്ടുകൾ റിപ്പോർട്ടുകൾ . കാർത്തിയും നാഗാർജ്ജുനയും ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ .