പ്രണയചരിതം ചരിത്രമാകുന്നു; 1000 ആഴ്ച പിന്നിടുന്ന ദില്‍വാലേയുടെ പുതിയ ട്രെയിലര്‍ എത്തിക്കഴിഞ്ഞു

single-img
26 November 2014

DDLJഡിസംബറില്‍ ആയിരം ആഴ്ച്ചകള്‍ പിന്നിടുന്ന പ്രണയ ചരിതമായ ദില്‍വാലേയ്ക്ക് പുതിയ ട്രെയിലര്‍ പുറത്തിരിക്കിയിരിക്കുകയാണ് സംഘാടകര്‍. മാത്രമല്ല ചിത്രം ആയിരം ആഴ്ച്ച പിന്നിടുന്നതിനോടനുബന്ധിച്ച് വന്‍ ആഘോഷപരിപാടി സംഘടിപ്പിക്കാനും യഷ്‌രാജ് ഫിലിംസ് തീരുമാനിച്ചിട്ടുണ്ട്.

1995 ഒക്ടോബറില്‍ പുറത്തിറക്കിയ ബോളിവുഡ് റൊമാന്‍സ് ചിത്രങ്ങളുടെ ബൈബിള്‍ എന്ന വിശേഷണമുള്ള ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേഗേ ഇന്നും മറാത്താ മന്ദിറിലെ 11.30നുള്ള മോണിംഗ് ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 1000 ആഴ്ച്ചകള്‍ പൂര്‍ത്തിയാക്കിയശേഷം പിന്‍വലിക്കുന്നുവെന്ന് തിയേറ്റര്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരിക്കുന്നങ്കെിലും പിന്നീട് ഈ വാര്‍ത്ത നിരസിച്ചിരുന്നു.

പുതിയ ട്രെയിലര്‍ കാണാം