66 കെ.വി. വൈദ്യുതിലൈന്‍ പൊട്ടിവീണു ;വന്‍ ദുരന്തം ഒഴിവായി

single-img
26 November 2014

kവെള്ളത്തൂവല്‍ ഗവ. ഹൈസ്‌കൂളില്‍ മുകളില്‍ക്കൂടി പോകുന്ന 66 കെ.വി. വൈദ്യുതിലൈന്‍ ക്ലാസ് നടക്കുന്നതിനിടെ പൊട്ടിവീണു.ചൊവ്വാഴ്ച രാവിലെ ക്ലാസ് തുടങ്ങി ആദ്യ പീരിയഡ് കഴിയുംമുമ്പേയായിരുന്നു അപകടം.

 

ലൈന്‍ പൊട്ടിയപ്പോള്‍തന്നെ വൈദ്യുതിബന്ധം നിലച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പള്ളിവാസലില്‍ നിന്ന് ചെങ്കുളം പവര്‍ഹൗസിലേക്കുള്ള 66 കെ.വി. ലൈനാണ് പൊട്ടിവീണത്. മുന്നൂറ് വിദ്യാര്‍ഥികളാണ് സ്‌കൂളിലുണ്ടായിരുന്നത്.

 
പൊട്ടിത്തെറി ശബ്ദത്തോടെയാണ് വൈദ്യുതിലൈന്‍ സ്‌കൂള്‍ കെട്ടിടത്തില്‍ പതിച്ചത്. ഉടന്‍തന്നെ അധ്യാപകര്‍ കുട്ടികളെ സുരക്ഷിതരായി ക്ലാസ്മുറികള്‍ക്ക് വെളിയിലെത്തിച്ചു.

 

അതേസമയം വൈദ്യുതിലൈന്‍ പൊട്ടിവീഴാനുള്ള സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.