ഇന്ത്യൻ വംശജരായ ലോകത്തിലെ ഏറ്റവും പ്രായമുള്ള ദമ്പതികൾ

single-img
26 November 2014

2374A0AE00000578-0-image-5_1416859335691ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ ദമ്പതികള്‍ എന്ന ഖ്യാതി ഇന്ത്യന്‍ വംശജരായ കരം ചന്ദ്-കര്‍ത്തരി ദമ്പതികള്‍ക്ക് സ്വന്തം. കരം ചന്ദിന് 109ഉം കര്‍ത്തരിയ്ക്ക് 102ഉം വയസ്സായി. ഇരുവരുടേയും വയസ്സ് കൂട്ടിയാല്‍ 211 വയസ്സായി.ഇന്ത്യയിൽ കൗമാരപ്രായത്തിൽ കണ്ടുമുട്ടിയ ഇരുവരും 1925 ഡിസംബർ 11നാണ് വിവാഹം കഴിച്ചത്.ഇരുവരുടെയും ജന്മദിനവും ഒരേ ദിവസമാണ്. തങ്ങളുടെ പിറന്നാൾ ഞായറാഴ്ച യുകെയിലെ ബ്രാഡ്ഫോർഡിലെ വസതിയിൽ വച്ച് ഇവർ സംയുക്തമായി ആഘോഷിച്ചു.

screen-14.01.39[26.11.2014]കഴിഞ്ഞ ഇരുപത് വർഷമായി താൻ സംഘർഷങ്ങളൊന്നും ഇല്ലാത്ത ജീവിതമാണ് നയിക്കുന്നതെന്നും അതാണ് താൻ ആരോഗ്യമായിരിക്കുന്നതിന്റെ രഹസ്യമെന്നും കരം ചന്ദ് പറഞ്ഞു.മില്‍ തൊഴിലാളിയായി വിരമിച്ച കരം ചന്ദ് പ്രതിദിനം അത്താഴത്തിന് ശേഷം ഒരു സിഗരറ്റ് വലിക്കും. ആഴ്ച്ചയില്‍ രണ്ടോ മൂന്നോ ഗ്ലാസ് വിസ്‌കിയോ ബ്രാന്‍ഡിയോ കുടിക്കും. കരം ചന്ദ്-കാർത്തരി ദന്പതികൾക്ക് എട്ട് മക്കളും ഇരുപത്തിയേഴ് കൊച്ചുമക്കളും അവരുടെ മക്കളും ഉണ്ട്