കോടതിയില്‍ ഹാജരായി അദാലത്തില്‍ പങ്കെടുക്കാന്‍ പതിനാലു വര്‍ഷം മുമ്പ് മരിച്ചയാള്‍ക്കു കോടതി നോട്ടീസയച്ചു

single-img
25 November 2014

courtപതിനാലു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ 75-ാം വയസില്‍ മരിച്ചയാളോട് കോടതിയില്‍ ഹാജരാകാനും അദാലത്തില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ട് കോടതി നോട്ടീസയച്ചു.

2000 ഫെബ്രുവരി 29നു മരിച്ച വെള്ളാശേരി പുത്തന്‍വീട്ടില്‍ ജോസഫിന്റെ പേരിലാണു കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഈ വരുന്ന 28ന് വൈക്കം മുന്‍സിഫ് കോടതിയില്‍ ഹാജരാകാനും ഡിസംബര്‍ ആറിന് നടക്കുന്ന അദാലത്തില്‍ പങ്കെടുക്കാനുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ നോട്ടീസ് കൈപ്പറ്റിയ മകന്‍ പി.ജെ. തോമസ് തന്റെ പിതാവ് ഏതെങ്കിലും കേസില്‍ വാദിയോ പ്രതിയോ ആണെന്ന കാര്യം തനിക്കിറിയില്ലെന്നും ഏത് അദാലത്തിന്റെ കാര്യമാണ് കോടതി സൂചിപ്പിക്കുന്നതെന്ന് അറിയില്ലെന്നും പറഞ്ഞു.