സുരക്ഷക്ക് വിശദീകരണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഭാര്യ രംഗത്ത്

single-img
25 November 2014

Jashodaben_RTI_query_3_pages_650പ്രധാനമന്ത്രിയുടെ ഭാര്യയെന്ന നിലയിൽ തന്റെ സുരക്ഷയെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്‍ രംഗത്ത്. വിവരാവകാശ നിയമപ്രകാരമാണ് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. പ്രോട്ടോകോള്‍ പ്രകാരം പ്രധാനമന്ത്രിയുടെ ഭാര്യയായ തനിക്ക് സുരക്ഷയോടൊപ്പം മറ്റെന്ത് സൗകര്യങ്ങളാണ് ഒരുക്കിയതെന്നും അതിന്‍െറ സാക്ഷ്യപ്പെടുത്തിയ കോപ്പി നല്‍കണമെന്നും മൂന്ന് പേജായി സമര്‍പ്പിച്ച അപേക്ഷയിലുണ്ട്.സ്വദേശമായ മെഹ്സാനയിൽ ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫിസിലെത്തിയാണു അപേക്ഷ നൽകിയിരിക്കുന്നത്.

Jashodaben_at_Mehsana_district_SP_office_650പ്രോട്ടോക്കോൾ അനുസരിച്ച് താൻ പ്രധാനമന്ത്രിയുടെ ഭാര്യയാണേന്ന് വ്യക്തമാക്കിയിരിക്കുന്ന അപേക്ഷയിൽ സുരക്ഷയെക്കൂടാതെ എന്തൊക്കെ സൗകര്യങ്ങൾ തനിക്ക് ഒരുക്കിയിട്ടുണ്ടെന്നും ചോദിക്കുന്നു.താന്‍ പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്. എന്നാല്‍ തന്‍െറ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒൗദ്യോഗിക വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നതെന്നും അപേക്ഷയില്‍ പറയുന്നു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത് സുരക്ഷാ ഉദ്യോഗസ്ഥരാലാണ്. അതിനാല്‍ തന്‍െറ സുരക്ഷാ ഉദ്യാഗസ്ഥരെ കുറിച്ചുള്ള പൂര്‍ണ വിവരം നല്‍കണമെന്നും അപേക്ഷയിൽ ചോദിക്കുന്നുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ മാത്രമാണു താൻ വിവാഹിതനാണെന്ന സത്യം ആദ്യമായി മോദി തുറന്ന് പറഞ്ഞത്.തനിക്ക് മോദിയോടൊപ്പം ജീവിക്കാന്‍ ആഗ്രഹമുണ്ടെന്ന് യശോദ ബെന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു