മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ വാദങ്ങള്‍ അംഗീകരിച്ച് മേല്‍നോട്ട സമിതി‍

single-img
24 November 2014

muമുല്ലപ്പെരിയാറിൽ  142 അടിയിലും അണക്കെട്ടിന് ബലക്ഷയമില്ലെന്ന് സമിതി അധ്യക്ഷന്‍ എല്‍.എ.വി നാഥന്‍ . ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതിനോട് യോജിക്കുന്നു. ബേബി ഡാമും സുരക്ഷിതമാണ്. ഡാമിന്റെ സുരക്ഷ കേരള പോലീസില്‍ നിന്നും മാറ്റില്ല.

 

മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും എല്‍.എ.വി നാഥന്‍ പറഞ്ഞു.മേല്‍നോട്ട സമിതിയുടെ അണക്കെട്ട് സന്ദര്‍ശനത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയ ശേഷം ആദ്യമായാണ് സമിതി മുല്ലപ്പെരിയാറിലെത്തിയത്.