മുല്ലപ്പെരിയാര്‍ വിഷയത്തിലടക്കം കൈക്കൂലി വാങ്ങി കേസുകള്‍ തോറ്റുകൊടുക്കുന്ന ഉദ്യോഗസ്ഥരാണ് കേരളത്തിനുള്ളതെന്ന് ഗണേഷ്‌കുമാര്‍

single-img
24 November 2014

ganeshകേരളവും തമിഴ്‌നാടും തമ്മിലുള്ള മുല്ലപ്പെരിയാര്‍ വിഷയത്തിലള്‍പ്പെടെ കൈക്കൂലി വാങ്ങി കേസുകള്‍ തോറ്റുകൊടുക്കുന്ന ഉദ്യോഗസ്ഥരാണ് കേരളത്തിനുള്ളതെന്ന് മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.ബി ഗണേഷ്‌കുമാര്‍. പെരിയാര്‍ വനഭൂമി വെള്ളത്തിനടിയിലാകുമെന്ന കാര്യം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍ കേരളത്തിന് അനുകൂല വിധിയുണ്ടാകുമായിരുന്നു. ഇക്കാര്യം ഉന്നയിക്കാന്‍ താന്‍ മന്ത്രിയായിരുന്നപ്പോള്‍ ആവശ്യപ്പെട്ടതിനു പിന്നീടു പറയാമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കാരായ രണ്ടാളുകളുടെ പേരുകള്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ പുറത്തുവിടുമെന്നും പാലക്കാടു നടന്ന ആന ഉടമകളുടെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിച്ച ഗണേഷ്‌കുമാര്‍ സൂചിപ്പിച്ചു. സത്യത്തില്‍ ടി.ഒ.സൂരജ് ഒരു പാവമാണ്. സൂരജിനേക്കാള്‍ വലിയ കാട്ടുപോത്തുകള്‍ വേറെയുമുണ്ട്. സൂരജ് പറഞ്ഞതു ശരിയാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.