ഭാവിയറിയാൻ വിദ്യാഭ്യാസ മന്ത്രി ജ്യോൽസ്യനു മുന്നിൽ; മന്ത്രി രാഷ്ട്രപതി ആകുമെന്ന് ജോത്സ്യന്റെ പ്രവചനം

single-img
24 November 2014

Smriti_Irani_astrologer_650കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഷ്ട്രപതി ആകുമെന്ന് ജോത്സ്യന്റെ പ്രവചനം. കേന്ദ്രവിദ്യാഭ്യാസ മന്ത്രി തന്റെ ഭാവി അറിയുന്നതിന് വേണ്ടിയാണ് രാജസ്ഥാനിലെ ഭില്വാറിലുള്ള ജോതിഷിയെ കാണാൻ പോയത്. ഇദ്ദേഹമാണത്രേ സ്മൃതി ഇറാനി കേന്ദ്രമന്ത്രിയാകുമെന്ന് കുറച്ച് കാലങ്ങൾക്ക് മുമ്പ് പ്രവചിച്ചിരുന്നത്. വിദ്യാഭ്യാസ മന്ത്രി തന്റെ ഭാവി അറിയുന്നതിന് വേണ്ടി ജോത്സ്യന്റെ അടുക്കൽ പോയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

രാജസ്ഥാനില്‍ സ്വകാര്യ സന്ദര്‍ശനത്തിനിടെ കേന്ദ്രമന്ത്രി ‘നാതുലാല്‍ വ്യാസ ‘ എന്നറിയപ്പെടുന്ന 80കാരനായ ജ്യോതിഷിയെ കാണാന്‍ എത്തുകയായിരുന്നു. മന്ത്രിക്ക് നല്ലകാലമാണെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അവര്‍ രാഷ്ട്രപതിയാകുമെന്നും ജ്യോതിഷി സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

തന്റെ സ്വകാര്യത പൊതുജന സമക്ഷത്തിൽ ചർച്ച ചെയ്യപ്പെടാനുള്ളതല്ലെന്ന് സ്മൃതി ഇറാനി സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. തന്നെ ലക്ഷ്യം വെക്കുന്നതിലൂടെ നിങ്ങൾക്ക് സാമ്പത്തിക നേട്ടമുണ്ടെങ്കിൽ അതിൽ താൻ സന്തുഷ്ടയാണെന്ന് അവർ പറഞ്ഞു.

സ്വകാര്യ ആവശ്യത്തിന് ജോതിഷിയെ കണ്ടതിൽ കുഴപ്പമില്ലെന്നും കേന്ദ്രമന്ത്രി എന്ന നിലക്കാണ് പോയതെങ്കിൽ തെറ്റായിപ്പോയെന്നും. ശാസ്ത്രീയ ചിന്തകളെ പ്രാവർത്തികമാക്കാൻ മന്ത്രി ശ്രമിക്കണമെന്ന് കോൺഗ്രസ് വക്താവ് പറഞ്ഞു. സ്വന്തം ഭാവി കുറിച്ച് അറിയാൻ ജോത്സ്യന്റെ സഹായം തേടുന്ന മന്ത്രിയുടെ വകുപ്പിന്റെ ഭാവി എന്താകുമെന്ന് പലഭാഗത്ത് നിന്നും ചോദ്യം ഉയർന്നിട്ടുണ്ട്.

 

എന്നാല്‍ ജ്യോതിഷം ശാസ്ത്രമാണെന്നും, ആരെങ്കിലും അത് വിശ്വസിക്കുന്നതിനെ പര്‍വ്വതീകരിച്ച് കാണിക്കേണ്ട കാര്യമില്ലെന്നും ശിവസേന നേതാവ് സജ്ജയ് റൗത്ത് പ്രതികരിച്ചു