ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ 5 ഏയർപോർട്ടുകൾ

single-img
24 November 2014

ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ  5 ഏയർപോർട്ടുകൾ. നിർമ്മാണ രീതി കൊണ്ട് വ്യത്യസ്ഥമായ ഭൂപ്രകൃതിൽ നിലകൊള്ളുന്ന ഈ 5 എയർപോർട്ടുകൾ ഏവരേയും അതിശയിപ്പിക്കുന്നതാണ്. നമ്മൾ ഇന്ത്യാക്കാർ ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ എയർപോർട്ട്കൾ കണ്ടിരിക്കേണ്ടവയാണ്.

1.അഗാട്ടി എയർപോർട്ട്, ലക്ഷദ്വീപ്

agatti
അറേബ്യൻ സമുദ്രത്താൽ ചുറ്റപ്പെട്ട ലക്ഷദ്വീപിലെ ഒരേയൊരു എയർപോർട്ടാണ് അഗാട്ടി. വെറും 4,000 അടി നീളമുള്ളതും ഒതുങ്ങിയതുമായ റൺവേ കണ്ടാൽ കടലിൽ ആണ്ടുപോയ വലിയൊരു ഭാഗം റൺവേയുടെ ബാക്കിയാണെന്നേ തോന്നു.

2. ലെങ്പൂയ് എയർപോർട്ട്, മിസോറാം

lengpui-Airport-Mizoram
2,500 മീറ്റർ നീളമുള്ള റൺവേയുള്ള ഈ എയർപോർട്ട് സ്ഥിതി ചെയ്യുന്നത് നിരവധി കുന്നുകളുടെ ചുവട്ടിലായിട്ടാണ്. ടേബിൾ ടോപ്പ് റൺവേയുള്ള ഇന്ത്യയിലെ മുന്ന് എയർപോർട്ടുകളിൽ  ഒന്നാണ് ലെങ്പൂയ്.
3. കുഷോക് ബകുല റിമ്പോച്ചെ വിമാനത്താവളം,ലേഹ്

leh-kushok-bakula-rimpochee
ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള എയർപോർട്ടാണിത്. സമുദ്രനിരപ്പിൽ നിന്നും 3,256 മീറ്റർ ഉയരത്തിലാണ് കുഷോക് ബകുല റിമ്പോച്ചെ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്.
4. ജബർഹട്ടിഎയർപോർട്ട്, ഷിംല

jubarhatti
ഷിം ലയിൽ നിന്നും 22 കിലോമീറ്റർ ദൂര സ്ഥിതി ചെയ്യുന്ന എയർപോർട്ടിന്റെ റൺവേ നിർമ്മിച്ചിരിക്കുന്നത് കുന്നിൻ മുകൾ നിരപ്പാക്കിയാണ്.
5.  ദാബോളിം എയർപോർട്ട്, ഗോവ

dabolim
അറബിക്കടലിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ദാബോളിം എയർപോർട്ട് നിലനിൽക്കുന്നത്. ഇന്ത്യയിലെ സുന്ദരമായ വിമാനത്താവളങ്ങളിൽ ഒന്നാണ് ദാബോളിം.