ഇന്ത്യയിൽ വനിത പൈലറ്റുമാരുടെ എണ്ണത്തിൽ വർദ്ധനവ് വന്നതായി റിപ്പോർട്ട്

single-img
24 November 2014

wemon_pilotഇന്ത്യയിലെ വനിത പൈലറ്റുമാരുടെ എണ്ണത്തിൽ വർദ്ധനവ് വന്നതായി റിപ്പോർട്ട്. കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യൻ എയർലൈൻസിൽ 5,050 പൈലറ്റുമാരുള്ളതിൽ 600 പേർ സ്ത്രീകളാണ്. 11.6% വരുന്ന വനിത സാന്നിദ്ധ്യം, 3%ശതമാനം വരുന്ന അന്തർദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. കഴിഞ്ഞ 5 വർഷത്തിനിടെ നൽകിയ 4,267 ലൈസൻസുകളിൽ 628 എണ്ണം സ്ത്രീകൾക്കാണ്.

മറ്റുള്ള രാജ്യങ്ങളിലെ വനിത പൈലറ്റുകളിൽ നിന്നും വ്യത്യസ്ഥമായി ഇന്ത്യൻ വനിത പൈലറ്റുകൾക്ക് കുടുംബത്തിന്റെ പിന്തുണ ലഭിക്കുന്നതിനാലാണ് ഈ രംഗത്തേക്ക് സ്ത്രീകൾ കൂടിവരുന്നതെന്ന് പറയപ്പെടുന്നു. ദിവസങ്ങളോളം വിദേശ രാജ്യങ്ങളിൽ ചിലവഴിക്കേണ്ടി വരുന്ന വനിത പൈലറ്റുകളുടെ കുട്ടികളെ കുടുംബക്കാർ ശ്രദ്ധിക്കുന്നതിനാലാണ് തങ്ങൾക്ക് ധൈര്യമായി ജോലി ചെയ്യാൻ സാധിക്കുന്നതെന്ന് അവർ പറയുന്നു.

സ്വകാര്യ വിമാന കമ്പനികളിലും വനിതകളുടെ എണ്ണം പ്രതിവർഷം കൂടിവരുന്നുണ്ട്. ഇൻഡിഗോയിലൂം ജെറ്റ് എയർവേസിലുമാണ് സ്ത്രീ സാന്നിദ്ധ്യം വളരെ കൂടുതൽ. ഇതിൽ ഇൻഡിഗോയിൽ 11% ശതമാനം വനിത പൈലറ്റുമാരുണ്ട്.  ജെറ്റ് എയർവേസിനാണ് 30% വനിത ജീവനക്കാരുണ്ട്. ഈ വർഷം ലൈസൻസിനായി അപേക്ഷിച്ച പൈലറ്റുമാരിൽ നല്ലരു ശതമാനവും സ്ത്രീകളാണെന്ന് അധികൃതർ പറയുന്നു.
ഹർപീത് സിങ്ങാണ് എയർ ഇന്ത്യയുടെ ആദ്യ വനിത പൈലറ്റ്.