സർക്കാർ ആശുപത്രിയിൽ പ്രസവം എടുക്കാൻ തൂപ്പുകാർ;നാലു കുഞ്ഞുങ്ങൾ മരിച്ചു

single-img
24 November 2014

jharkhand-records-lowest-infant-mortality-rate-unicef_120314082503സർക്കാർ ആശുപത്രിയിലെ പ്രസവം എടുത്തത് ക്ലാസ് 4 ജീവനക്കാർ.പ്രസവ വേളയിൽ 4 കുഞ്ഞുങ്ങൾ മരിച്ചു.സിവിൽ ആശുപത്രി ലുധിയാനയിലാണു കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം ഉണ്ടായത്.ഞായറാഴ്ചയായതിനാൽ ഡോക്ടർമാർ ആരും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. ഡ്യൂട്ടി ഡോക്ടറും ഉണ്ടായിരുന്നില്ല.പ്രസവവേളയിലാണ് മരണം സംഭവിച്ചതെന്ന് ഗൈനക്കോളജി വിഭാഗം മേധാവി അൽക മിത്തൽ

തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും ക്ലാസ് 4 ജീവനക്കാരല്ല പ്രസവം എടുത്തതെന്നും ആശുപത്രി തലവൻ പറഞ്ഞു.സംഭവത്തെപ്പറ്റി അൻവേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്

അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമുള്ള പ്രത്യേക വിഭാഗത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണു നടത്തിയത്. എന്നാൽ ഓപ്പറേഷൻ തീയേറ്റർ സജ്ജമായിരുന്നില്ല. അതിനാൽ പ്രസവ വേദന തുടങ്ങിയവരെ ആശുപത്രിയിലെ പഴയ ലേബർ റൂമിലേക്കു വിട്ടു. അവിടെ ലേബർ റൂമിൽ ഡോക്ടർ ഉണ്ടായിരുന്നില്ല. പ്രസവം മാറ്റിവയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ അവിടെ ഉണ്ടായിരുന്ന സ്വീപ്പർമാർ പരിചരണം ഏറ്റെടുക്കുക ആയിരുന്നു

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച ബന്ധുക്കൾ പ്രസവം എടുത്തത് സ്വീപ്പർമാരാണെന്ന് പറഞ്ഞു