ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരത്തിലുള്ള കെട്ടിടം ഇന്ത്യയിൽ നിർമ്മിക്കും

single-img
24 November 2014

realty-reu-624x416ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം നിർമ്മിക്കാൻ തെലുങ്കാന സർക്കാർ തീരുമാനിച്ചു.തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണു ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരത്തിലുള്ള കെട്ടിടം ഹൈദരാബാദിൽ നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്.സർക്കാർ ഭൂമിയിൽ തന്നെയാണു കെട്ടിടം നിർമ്മിക്കുക.അതിനാൽ തന്നെ പദ്ധതിക്ക് മറ്റ് തടസ്സങ്ങൾ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുബായിയിലെ ബുര്‍ജ് ഖലീഫയ്ക്ക് 828 മീറ്റര്‍ ഉയരവും 163 നിലകളുമുണ്ട്. ഹൈദ്രാബാദ് സിറ്റി കോലാലംബൂർ മോഡലിൽ വികസിപ്പിക്കാനായി ഹുസെയ്ന്‍ സാഗര്‍ തടാകത്തിന് ചുറ്റും അംബരചുബികളായ കെട്ടിടം നിർമ്മിക്കാനുള്ള ചർച്ച നഗര മന്ത്രിയാണു തുടങ്ങി വെച്ചത്.ഗവണ്മെന്റ് ഓഫീസുകൾക്കും,വ്യാവസായിക ആവശ്യങ്ങൾക്കും,വിനോദ കേന്ദ്രങ്ങൾക്കുമായി കെട്ടിടം നൽകാനാണു ഉദ്ദേശിക്കുന്നത്.എന്നാൽ പദ്ധതിക്ക് വേണ്ടിവരുന്ന സാമ്പത്തിക ശ്രോതസ്സിനെ കുറിച്ചോ കാലദൈര്‍ഘ്യത്തെ കുറിച്ചോ മുഖ്യമന്ത്രി വിശദീകരിച്ചില്ല