ചലച്ചിത്ര മേളകളിൽ അടൂരിനെ പ്രേക്ഷകർക്കൊപ്പം കാണാറില്ല;വിരുന്നുകളിൽ കണ്ടിട്ടുണ്ട്:സംവിധായകൻ രഞ്ജിത്ത്

single-img
24 November 2014

24-ranjith-director7സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ സംവിധായകന്‍ രഞ്ജിത്ത്.താന്‍ എല്ലാ തവണയും മേളയ്ക്ക് പോകുമായിരുന്നു. എന്നാല്‍ അടൂരിനെ ഒരിക്കലും പ്രേക്ഷകര്‍ക്കൊപ്പം കണ്ടിട്ടില്ല. അതേസമയം, വിരുന്നുകളില്‍ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്.മേളയ്ക്ക് എത്തുന്നതില്‍ ഭൂരിഭാഗവും സാധാരണക്കാരായ ആളുകളാണ്. പലരും പരിമിതമായ സാഹചര്യങ്ങളില്‍ നിന്നാണ് സിനിമ കണ്ട് മടങ്ങുന്നത്. അച്ചടക്കമുളള ഒരു പ്രേക്ഷക സമൂഹത്തെയാണ് താന്‍ കണ്ടതെന്നും അടുരിന്റെ പരമാര്‍ശം അനാവശ്യമാണെന്ന് സൂചിപ്പിച്ച് രഞ്ജിത്ത് പറഞ്ഞു.ഗോവ ചലച്ചിത്ര മേളയ്ക്കിടെ ആയിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

അര്‍ഹതയില്ലാത്തവര്‍ മേളയില്‍ പങ്കെടുക്കുമ്പോള്‍ അര്‍ഹതയുളളവര്‍ വെളിയില്‍ നില്‍ക്കുകയാണ്. മേളയില്‍ സിനിമ ആസ്വദിക്കാനുളള അന്തരീക്ഷം ആവശ്യമാണെന്നും ആയിരുന്നു അടൂരിന്റെ വിലയിരുത്തല്‍.