വിശുദ്ധരെ കണ്ടെത്തേണ്ടത് കേട്ടുകേള്‍വിയില്‍ നിന്നല്ല; ചരിത്രത്തില്‍ നിന്നുമാണ്: വി.റ്റി ബലറാം

single-img
24 November 2014

balramമാധ്യമങ്ങള്‍ അമിതപ്രപചാരം കൊടുത്ത് ചാവറയച്ചനേയും ഏവുപ്രാസ്യമ്മയേയും ഉയര്‍ത്തിക്കാട്ടുന്നുവെന്ന ആരോപണങ്ങള്‍ക്കു പിറകേ എ.എല്‍.എ വി.റ്റി ബലറാം അതേ സ്വരവുമായി രംഗത്ത്. കേട്ടുകേള്‍വികളില്‍ നിന്നല്ല, പകരം ചരിത്രത്തില്‍നിന്നും ജീവിതത്തില്‍ നിന്നുമാണ് വിശുദ്ധരെ കണ്ടത്തേണ്ടത് എന്നാണ് വി.റ്റി. ബലറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വിശുദ്ധരെ കണ്ടെത്തേണ്ടത് ചരിത്രത്തില്‍നിന്നും ജീവിതത്തില്‍ നിന്നുമാണ്, കേട്ടുകേള്‍വികളില്‍ നിന്നല്ല. അറിവിന്റെ കുത്തകവത്ക്കരണത്തിനെതിരെ വിദ്യാഭ്യാസത്തെ ജനകീയമാക്കാന്‍ യത്‌നിച്ച നവോത്ഥാന നായകന്റെ വിശുദ്ധി ദര്‍ശ്ശിക്കേണ്ടത് ജീവിച്ചിരുന്നപ്പോള്‍ നടത്തിയ മഹത്തായ പ്രവര്‍ത്തനങ്ങളിലാണ്. യുക്തിക്ക് നിരക്കാത്ത അവകാശവാദങ്ങളുടെ അടിസ്ഥാനത്തില്‍ വിശുദ്ധര്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ദുര്‍ബലമാക്കപ്പെടുന്നത് അവര്‍ തന്നെ സമൂഹത്തില്‍ കെട്ടിപ്പടുക്കാനാഗ്രഹിച്ച അറിവിന്റെ അടിത്തറയാണ്.