കാശ്മീരിനെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

single-img
22 November 2014

mകാശ്മീരിനെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാശ്മീരിനോട് തനിക്ക് പ്രത്യേക സ്നേഹമുണ്ടെന്ന് പറഞ്ഞ മോദി,​ മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയുടെ സ്വപ്നമായ ജനാധിപത്യത്തിൽ അധിഷ്ഠിതമായ കാശ്മീർ വികസനം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്നും പ്രഖ്യാപിച്ചു.

 
വികസനം എന്ന ഒറ്റ മന്ത്രമാണ് ബി.ജെ.പിക്ക് മുന്നോട്ടുവയ്ക്കാനുള്ളത്. ബി.ജെ.പിയെ ഭൂരിപക്ഷമുള്ള ഒറ്റകക്ഷിയായി തിരഞ്ഞെടുക്കുകയാണെങ്കിൽ വാജ്പേയി കാശ്മീർ വികസനത്തിനായി വിഭാവനം ചെയ്ത പദ്ധതികൾ നടപ്പിലാക്കും.

 

മതവും രാഷ്ട്രീയവും തമ്മിൽ കൂടികലർന്ന അപകടകരമായ സ്ഥിതിയാണ് കാശ്മീരിലുള്ളത്. ഇത് അവസാനിപ്പിച്ച് അധികാരം കാശ്മീർ യുവാക്കൾ ഏറ്റെടുക്കണമെന്നും മോദി പറഞ്ഞു.കാശ്മീരിലെ കിഷ്‌ത്വാറിൽ ബി.ജെ.പി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മേയിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ഇത് അഞ്ചാം തവണയാണ് മോദി കാശ്മീർ സന്ദർശിക്കുന്നത്.