ടി.ഒ സൂരജിനെതിരായ വകുപ്പ് നടപടി സംശയാസ്‍പദം : പിണറായി വിജയന്‍

single-img
22 November 2014

iഅനധികൃത സ്വത്ത് സമ്പാദന കേസില്‍ സസ്‍പെന്‍ഷനിലായ  പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിനെതിരായ വകുപ്പ് നടപടി സംശയാസ്‍പദമാണന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സലിംരാജ് കേസുമായി ബന്ധപ്പെട്ട് കേസന്വേഷിക്കുന്ന ഏജന്‍സി തങ്ങളുടെ അന്വേഷണം സൂരജിലേക്ക്‌ കൂടി വ്യാപിപ്പിക്കും എന്നറിഞ്ഞത് കൊണ്ടാണ് ഒരുമു‍ഴം മുമ്പേ എന്ന മട്ടില്‍ സൂരജിനെതിരെയുള്ള വിജിലന്‍സ് നടപടി. സൂരജിനെക്കുറിച്ച് വകുപ്പ് മന്ത്രിക്കും വകുപ്പ് മന്ത്രിയുടെ പാര്‍ട്ടിക്കും ഒന്നുമറിയാമായിരുന്നില്ലേ എന്നും പിണറായി ചോദിച്ചു.