സൂരജിനെതിരായ കേസ് നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി

single-img
22 November 2014

oommen chandyപൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിനെതിരേയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സൂരജിനെതിരായ സസ്‌പെന്‍ഷന്‍ നടപടിയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. പ്രകോപനപരമായ പ്രസംഗം നടത്തിയ പ്രവീണ്‍ തൊഗാഡിയക്കെതിരായ പോലീസ് കേസ് പിന്‍വലിച്ചത് വിവാദമാക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമാധാന ചര്‍ച്ചയുടെ ഭാഗമായാണ് കേസ് പിന്‍വലിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ വാദം.