ഇന്ത്യയിലെ ഈ കൊച്ചുഗ്രാമമായ മൗളിന്‍ നോംഗ് ശുചിത്വത്തിന്റെ കാര്യത്തില്‍ ഇനി ഏഷ്യയ്ക്ക് വേണ്ടി സംസാരിക്കും

single-img
22 November 2014

Maulingഏഷ്യയിലെ കരുത്തന്‍മാരായ രാജ്യങ്ങളെ പിന്തള്ളി ശുചിത്വത്തിന്റെ കാര്യത്തില്‍ മേഘാലയയിലെ ഒരു കൊച്ചു ഗ്രാമമായ മൗളിന്‍ നോംഗ് ഏഷ്യയിലെ ശുചിത്വ ഗ്രാമങ്ങളില്‍ ഒന്നാമതെത്തി. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരുടെ പരിശ്രമത്തെ തുടര്‍ന്ന് ഈ ഗ്രാമത്തില്‍ ശുചിത്വം സാക്ഷാത്ക്കാരമായിരിക്കുകയാണ്. 2007ല്‍ നിര്‍മ്മല്‍ ഭാരത് അഭിമാനില്‍ ഉല്‍പ്പെടുത്തി ഗ്രാമത്തിലെ 91 വീടുകളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ചതായിരുന്നു തുടക്കം. ഇന്ത്യയില്‍ എല്ലാ വീട്ടുകളിലും ശൗചാലയങ്ങള്‍ ഉള്ള ചുരുക്കം ചില ഗ്രാമങ്ങളില്‍ ഒന്നാണിത്.

നരേന്ദ്രമോഡി സര്‍ക്കര്‍ നടപ്പിലാക്കുന്ന സ്വച്ഛ് ഭാരത് അഭിമാന് ഒരു ഉത്തമ മാതൃകയാണ് ഈ ഗ്രാമം. ഓരോ വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഗ്രാമത്തില്‍ പലയിടങ്ങളിലായി മുള കൊണ്ട് നിര്‍മ്മിച്ച കുട്ടകള്‍ വച്ചിട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മാലിന്യങ്ങള്‍ ഇതിലാണ് നിക്ഷേപിക്കുന്നത്. ഇത്തരത്തില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ പിന്നീട് സംസ്‌കരിക്കുകയും ചെയ്യും.