ആറന്മുള വിമാനത്താവള പദ്ധതിക്ക് പാരിസ്ഥികാനുമതി റദ്ദാക്കിയ സുപ്രീംകോടതി വിധി സ്വാഗതാർഹം : വി.എസ്.

single-img
21 November 2014

vsആറന്മുള വിമാനത്താവള പദ്ധതിക്ക് പാരിസ്ഥികാനുമതി റദ്ദാക്കിയ സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ . ജനഹിതം മാനിച്ചുള്ള വിധിയാണ് കോടതിയുടേതെന്നും അദ്ദേഹം പറഞ്ഞു.

 

സോളാർ കേസ്, ടൈറ്റാനിയം, പ്ളസ് ടു, അടക്കമുള്ള കേസുകളിൽ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി ലഭിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനവിരുദ്ധനയങ്ങൾക്കേറ്റ അടിയാണ് സുപ്രീംകോടതി വിധി. എത്ര കൊണ്ടാലും നാണം എന്നത് തൊട്ടു തീണ്ടിയിട്ടില്ലാത്ത ആളാണ് ഉമ്മൻചാണ്ടിയെന്നും വി.എസ് പറഞ്ഞു.