കമിതാക്കൾ ഒതളങ്ങ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; യുവതി മരിച്ചു

single-img
20 November 2014

othalangaതിരുവനന്തപുരം: ഒതളങ്ങ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ യുവതി മരിച്ചു. യുവാവ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിങ്ങല സ്വദേശി അച്ചുവാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാച്ചല്ലൂര്‍ സ്വദേശി ശ്രീകാന്തിന്റെ നില അതീവ ഗുരുതരാമായി തുടരുന്നു .

കഴിഞ്ഞ ദിവസം അച്ചുവിനെ ശ്രീകാന്ത് വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് വന്നതിന് ശേഷമാണ് ഇരുവരും ഒതളങ്ങ കഴിച്ചത്. അച്ചുവും ശ്രീകാന്തും തമ്മിൽ ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ഇരുവരേയും ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അച്ചു ബുധനാഴ്ച വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.