രാംപാലിന്റെ ജാമ്യം ഹരിയാന ഹൈക്കോടതി റദ്ദാക്കി

single-img
20 November 2014

rവിവാദ സ്വാമി രാംപാലിന്റെ ജാമ്യം ഹരിയാന ഹൈക്കോടതി റദ്ദാക്കി. ബുധനാഴ്ച വൈകിട്ട് അറസ്റ്റിലായ രാംപാലിനെ കനത്ത സുരക്ഷയിലാണ് രാവിലെ കോടതിയില്‍ ഹാജരാക്കിയത്. കൊലപാതക കേസിലെ അറസ്റ്റിലായ രാംപാലിന് അനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കിയെന്ന് ഉത്തരവിട്ട കോടതി ഉച്ചയ്ക്ക് ശേഷം രണ്ടിന് പ്രതിയെ വീണ്ടും ഹാജരാക്കണമെന്നും ഉത്തരവിട്ടു.

അതേസമയം രാംപാലിന്റെ ആശ്രമത്തിനുള്ളില്‍ കഴിയുന്നവരെ പുറത്തിറക്കാന്‍ പോലീസ് ശ്രമങ്ങള്‍ തുടരുകയാണ്. ആയുധങ്ങള്‍ കൈവശമുണ്ടെന്ന് സംശയിക്കുന്ന അയ്യായിരത്തോളം പേര്‍ ഇപ്പോഴും ആശ്രമത്തിനുള്ളിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏത് ആക്രമണവും നേരിടാന്‍ സജ്ജമായിരിക്കാന്‍ ഹരിയാന സര്‍ക്കാര്‍ പോലീസിന് നിര്‍ദ്ദേശം നല്കി. സിആര്‍പിഎഫും പോലീസിന് സഹായമായി രംഗത്തുണ്ട്.